

സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തിന് ശേഷമുളള വീണ്ടെടുപ്പ് തുടരുന്നതിനാല്‍ എണ്ണവില ഉയര്‍ന്ന നിലയിലെത്തി.

ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറിന് ഒരു ശതമാനമായ 87 സെന്റാണ് ഉയര്‍ന്ന് ബാരലിന് 85.73 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.4 ശതമാനം 1.12 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 83.40 ഡോളറിലെത്തി. 2014 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
വൈദ്യുതി ഉത്പാദത്തിനായി മാത്രം ഗ്യാസ് ടു ഓയില്‍ മാറുന്നത് നാലാംപാദത്തില്‍ പ്രതിദിനം 450,000 ബാരല്‍ വരെ ആവശ്യം വര്‍ധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

