
ദോഹ: ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ് 10 വിജയി ശിവപ്രിയാ സുരേഷിന് ഈണം ദോഹ നല്കിയ അനുമോദന ചടങ്ങ് സംഗീത പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സാത്തര്‍ ലൈറ്റ്- ബിന്‍ ഉംറാനില് നടന്ന ചടങ്ങില്‍ സിക്രട്ടറി എം വി മുസ്തഫ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. ആഷിക്ക് മാഹി നന്ദി പറഞ്ഞു.

യോഗം ഉദ്ഘാടനം ചെയ്ത സഫാരി ഗ്രൂപ്പ് വൈസ് ചെയര്‍മാനും എം ഡിയുമായ കെ സൈനുല്‍ ആബിദ് ശിവപ്രിയക്കുള്ള ഈണം ദോഹയുടെ ഉപഹാരം നല്കി.
മുമ്പ് സഫാരി ഗ്രൂപ്പ് അവതരിപ്പിച്ച കുട്ടി പട്ടുറുമാല് എന്ന സംഗീത പരിപാടിയില്‍ ശിവപ്രിയ വിജയിയായ കാര്യം സൈനുല്‍ ആബിദ് അനുസ്മരിച്ചു. വെല്‍കെയര്‍ ഫാര്‍മസി എം ഡി അഷ്റഫ്, രാജേഷ്, ബി ടി കെ സലീം, മുസ്തഫ എലത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എം ബി ബി എസ് ബിരുദം നേടിയ ഈണം ദോഹയുടെ അംഗം കെ ജി റഷീദിന്റ മകള്‍ ഫിദാ റഷീദിനെ ശിവപ്രിയ പൊന്നാട അണിയിച്ചു.
ദോഹയില്‍ ജനിച്ചു വളര്‍ന്ന ശിവപ്രിയ തന്റെ ഇതുവരെയുള്ള സംഗീത യാത്രയുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും സദസുമായി പങ്കുവെച്ചു. ഫൈസല്‍ മൂസ പരിപാടികള്‍ നിയന്ത്രിച്ചു.
ആഷിഖ് മാഹി, ഇസഹാക്ക്, ഷഫീക്, ജയപ്രകാശ്, പ്രവീണ്‍, നിസാര്‍ കണ്ണൂര്‍, റിയാസ് ബാബു,
ഷിയാസ് അന്‍വര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
പുതിയ ഗായകരെ ഉള്‍പ്പെടുത്തി ഈണം ദോഹ ഉടന്‍ വിപൂലീകരിക്കുമെന്നും സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഈണം ദോഹ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

