
രാമന്തളി: രാമന്തളിയിലെ പ്രമുഖ കായിക- സാമൂഹിക സംഘടനയായ മുസാഫിര്‍ എഫ് സിയുടെ 2026- 27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാടിന്റെ കായിക മേഖലയ്ക്കും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആവേശം പകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ഷബീര്‍ എം കെ, ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ഷാഫി, ട്രഷററായി സിദ്ദീഖ് ഇ വി പി എന്നിവരെ തെരഞ്ഞെടുത്തു.

സിദ്ദീഖ് കെ, ദില്‍ഷാദ് (വൈസ് പ്രസിഡന്റുമാര്‍), അസ്ഹര്‍, മുഹമ്മദ് ഷംസീര്‍ ഇസ്മായില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), താഹിര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹുമൈദ് (ഓഫീസ് സെക്രട്ടറി), ഫവാസ് (ടീം മാനേജര്‍), ലത്തീഫ് പി എം (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്), കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (വൈസ് ചെയര്മാന്), അജ്മല്‍, മിന്‍ഹാജ്, നിയാസ് (മീഡിയ വിംഗ്).

കായികരംഗത്ത് പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കാനും നാടിന്റെ സൗഹൃദ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നോട്ടുപോകാനും മുസാഫിര്‍ എഫ് സി പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
