ഐ സി എഫ് അസീസിയ റീജിയണ്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി എഫ് അസീസിയ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒരു ജീവന്‍ തിരിച്ചുപിടിക്കാന്‍ നമ്മുടെ ഒരു തുള്ളി രക്തത്തിന് സാധിക്കുമെന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവെച്ചത്. ഹമദ് രക്തദാന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ 105 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളായി.

city exchange

ചടങ്ങില്‍ ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഐ സി എഫ് എന്നും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഹ്മദ് സഖാഫി പേരാമ്പ്ര, ജമാല്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു. ഷമീജ് പേരാമ്പ്ര സ്വാഗതവും നിസാര്‍ സഖാഫി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!