ഡോം ഖത്തറിന്റെ ‘മല്‍ഹാര്‍ സീസണ്‍ 3’ ജനപങ്കാളിത്തത്തിലും വൈവിധ്യത്തിലും ശ്രദ്ധേയമായി

Web Desk
3 Min Read

ദോഹ: മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ സംഘടിപ്പിച്ച ‘മല്‍ഹാര്‍ സീസണ്‍ 3 ദി മലപ്പുറം ഹാര്‍മണി 2026’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാ- സാംസ്‌കാരിക പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായി. സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് ടൈറ്റില്‍ സ്‌പോണ്‍സറായാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് വി സി സംഘടന മറ്റു രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ എസ് സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ഡബ്ല്യ യു എം എഫ് ജനറല്‍ സെക്രട്ടറി ജോസഫ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മല്‍ഹാര്‍ സീസണ്‍ 3യുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നാല് മേഖലകളില്‍ മികവ് നേടിയ മലപ്പുറം ജില്ലക്കാരായ ഖത്തര്‍ പ്രവാസികള്‍ക്ക് ഡോം എക്‌സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കല, കായികം, വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനം എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

- Advertisement -
Ad image

കായിക വിഭാഗത്തില്‍ ജസാ മറിയം, സാമൂഹിക പ്രവര്‍ത്തന വിഭാഗത്തില്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിദ്യാഭ്യാസ വിഭാഗത്തില്‍ ഡോ. അമാനുള്ള വടക്കാങ്ങര, കലാ വിഭാഗത്തില്‍ അബ്ദുല്‍ കരീം (കരീം ഗ്രാഫി) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഉസ്മാന്‍ കല്ലന്‍, ഖത്തര്‍ ചാരിറ്റി മുന്‍ കോഡിനേറ്റര്‍ ഖാലിദ് അഹ്മദ് ഫക്രു എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മല്‍ഹാര്‍ സീസണ്‍ 3യുടെ ഭാഗമായി ഡോം ഖത്തര്‍ സംഘടിപ്പിച്ചുവരുന്ന ആറുമാസം നീളുന്ന ‘അമല്‍’ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സദസ്സില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

‘അമല്‍’ ക്യാമ്പയിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രസന്റേഷന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സി കെ അവതരിപ്പിച്ചു. ട്രഷറര്‍ സൗമ്യ പ്രദീപ് നന്ദി രേഖപ്പെടുത്തി.

ക്യാമ്പയിന്റെ ഭാഗമായി ഡോം ഖത്തര്‍ പുറത്തിറക്കുന്ന ‘ഉയിര്‍പ്പാട്’ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ടീസര്‍ പ്ലേബാക്ക് സിംഗര്‍ അക്ബര്‍ ഖാന്‍ പ്രകാശനം ചെയ്തു.

തുടര്‍ന്ന് പ്ലേബാക്ക് സിംഗര്‍മാരായ അക്ബര്‍ ഖാനും അനുഷ്രീയും നേതൃത്വം നല്‍കിയ ലൈവ് ഓര്‍ക്കസ്ട്ര അരങ്ങേറി. ഖത്തറിലെ വിവിധ കലാകാരന്മാരും കലാസംഘങ്ങളും അവതരിപ്പിച്ച നൃത്ത- കലാപരിപാടികളും സദസ്സിന്റെ ശ്രദ്ധ നേടി.

കോല്‍ക്കളി, നൃത്തങ്ങള്‍, കൈകൊട്ടിക്കളി, ചെണ്ടമേളം തുടങ്ങിയ പരിപാടികള്‍ മല്‍ഹാറിന് കൂടുതല്‍ നിറവും ചാരുതയും പകര്‍ന്നു.

ഐ സി സി അഡൈ്വസറി ബോര്‍ഡ് അംഗം അഷ്റഫ് ചിറക്കല്‍, ഡോം ഖത്തര്‍ രക്ഷധികാരികളായ എ പി ആസാദ്, ഡോ. വി വി ഹംസ, ബാലന്‍, ശ്രീധര്‍, വൈസ് പ്രസിഡന്റുമാരായ രതീഷ് കക്കോവ്, പി പി അബ്ദുല്‍ റഷീദ് തിരൂര്‍, പി സി നൗഫല്‍ കട്ടുപ്പാറ, അഷ്റഫ് നന്നമുക്ക്, നബ്ഷാ മുജീബ്, സെക്രട്ടറിമാരായ ഷംല ജാഫര്‍, ശരത് ചന്ദ്രന്‍, സാബിര്‍ അഹമ്മദ്, വനിതാ വിങ് പ്രസിഡണ്ട് പ്രീതി ശ്രീധര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹകീം കാപ്പന്‍, എ സി കെ മൂസ, റസിയ ഉസ്മാന്‍, മൈമൂന സൈനുദ്ധീന്‍, ഉണ്ണിമോയി, നൗഫല്‍ എം പി, അനീസ് മമ്പാട്, ഷഹനാസ് ബാബു തുടങ്ങിയവര്‍ കലാകാരന്മാര്‍ക് മെമെന്റോകള്‍ സമ്മാനിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സുരേഷ് പണിക്കര്‍, അബി ചുങ്കത്തറ, അനീഷ് പി കെ, ശരത്, ജുനൈബ സൂരജ്, റമീസ്, റഫീഖ് മെച്ചേരി, നിയാസ് കൈപേങ്ങള്‍, പി ടി ഫിറോസ്, ശ്രീജിത്ത് വണ്ടൂര്‍, റമീസ്, ഫാത്തിഹ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!