മുസ്‌ലിംകളുടെ രാഷ്ട്രീയ ശാക്തീകരണം കോണ്‍ഗ്രസോ ബി ജെ പിയോ ആഗ്രഹിക്കുന്നില്ല: അസദുദ്ദീന്‍ ഒവൈസി എം പി

Web Desk
1 Min Read

കൊച്ചി: മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പു നല്‍കുന്നതില്‍ ബി ജെ പിയും കോണ്‍ഗ്രസും പരാജയപ്പെട്ടുവെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എം പി. തുല്യ രാഷ്ട്രീയ പങ്കാളികളായി കാണുന്നതിനു പകരം സമുദായത്തെ കേവലം വോട്ട്ബാങ്കും ഷോബോയ്സും മാത്രമാക്കി ഒതുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്തില്‍ ‘രാഷ്ട്രീയ സ്പന്ദനം- ന്യൂനപക്ഷ വിഷയങ്ങള്‍’ സെഷനില്‍ സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി.

city exchange

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രീയ അസ്തിത്വം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. മതേതരര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍പോലും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും അവരെ രാഷ്ട്രീയമായി ശാക്തീകരിക്കാനുമുള്ള ബൗദ്ധികമായ സത്യസന്ധത കാണിക്കുന്നില്ല- ഒവൈസി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.

ഭരണകൂടത്തിന് പ്രത്യേക മതമുണ്ടാകില്ലെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ ആയിരിക്കുമെന്നുള്ള ഒരു മികച്ച ഭരണഘടനാക്രമമാണ് രാഷ്ട്രശില്‍പ്പികള്‍ നമുക്കു നല്‍കിയത്. ‘അവര്‍ നമുക്ക് ഭരണഘടന നല്‍കി. രാജ്യത്തിന് പ്രത്യേകമായി ഒരു മതമുണ്ടാകില്ല. മൗലികാവകാശങ്ങളും സമത്വവും നല്‍കി. എന്നാല്‍ ഇന്ത്യ ഭരിച്ച പാര്‍ട്ടികളെല്ലാം നമ്മെ രാഷ്ട്രീയമായി പൂര്‍ണ്ണമായും പാര്‍ശ്വവത്ക്കരിച്ചു. നമ്മുടെ രാഷ്ട്രീയ ശാക്തീകരണം ഇല്ലാതാക്കി. നമ്മെ വളരാന്‍ അനുവദിച്ചതുമില്ല, രാഷ്ട്രീയ നീതി നിഷേധിക്കുകയും ചെയ്തു.’ ഒവൈസി ആരോപിച്ചു.

ബൊള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന കോണ്‍ക്ലേവ് ബുധനാഴ്ച സമാപിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!