ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി: തേന്മാവിന്‍ കൊമ്പത്ത് ട്രെയിലര്‍ എത്തി

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകര്‍ക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും മാണിക്യനും കാര്‍ത്തുമ്പിയും ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.

city exchange

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്‍ വിജയം നേടിയ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ. പ്രസിദ്ധി ക്രിയേഷന്‍സ് സൂര്യാസിനി ആര്‍ട്സ് ബാനറുകളില്‍ എന്‍ ഗോപാലകൃഷ്ണന്‍, മുകേഷ് ആര്‍ മേത്ത എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോള്‍ 4കെ അറ്റ്‌മോസില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്.
ഡിസംബര്‍ എട്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.

മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു എന്നിവര്‍ നിറഞ്ഞാടിയ ഈ ചിത്രത്തില്‍ ശങ്കരാടി, ശരത് സക്‌സേന, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത, ഗീതാ വിജയന്‍, നന്ദു, കെ ആര്‍ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.

- Advertisement -
Ad image

ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി- ഇഗ്‌നേഷ്യസാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകര്‍.

ഛായാഗ്രഹണം- കെ വി ആനന്ദ്, എഡിറ്റിംഗ്- എന്‍ ഗോപാലകൃഷ്ണന്‍, ആര്‍ട്ട്- സാബു സിറിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സച്ചിദാനന്ദന്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്.

Share This Article
Leave a Comment
error: Content is protected !!