
മനാമ: ഇന്ത്യന്‍ ദേശീയത നേരിടുന്ന പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് കെ എം സി സി ബഹ്റൈന്‍ ഒലീവ് സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

ഗാന്ധി ജയന്തിയുടെ ഭാഗമായി കെ എം സി സി ബഹ്റൈന്‍ ആസ്ഥാനത്തെ ഇ അഹമ്മദ് മെമ്മോറിയല്‍ ഹാളില്‍ ‘കാലങ്ങള്‍ക്കതീതമായ ഇന്ത്യ, സ്മരണാതീതനായ ഗാന്ധിജി’ എന്ന വിഷയത്തില്‍ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ശ്രദ്ധേയമായി. മഹാത്മാ ഗാന്ധിയുടെ ജീവിതവും സന്ദേശവും ആസ്പദമാക്കിയുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

ഒലീവ് സാംസ്കാരിക വേദി ചെയര്മാന് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് സഹീര്‍ കാട്ടാമ്പള്ളി ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു.
മുത്തലിബ് പൂമംഗലം, ജംഷീദ് അലി ഇടക്കര, റഷീദ് പുത്തന്‍ച്ചിറ എന്നിവര്‍ പ്രഭാഷണം നടത്തി.
കെ എം സി സി ബഹ്റൈന്‍ സംസ്ഥാന ഭാരവാഹികളായ എ പി ഫൈസല്‍, ഫൈസല്‍ കോട്ടപ്പള്ളി, സീനിയര്‍ അംഗം വി എച്ച് അബ്ദുള്ള, ജില്ലാ- ഏരിയ ഭാരവാഹികളായ ഇഖ്ബാല്‍ താനൂര്‍, ഷാജഹാന് പരപ്പന്‍പൊയില്‍, പി കെ ഇസ്ഹാഖ്, മുഹമ്മദ് ഹൈലൈന്‍, മുനീര്‍ ഒഞ്ചിയം, കെ ആര് ശിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സഹല്‍ തൊടുപുഴ, അന്‍വര്‍ കുമ്പിടി, സിദ്ധീഖ് അദ്ലിയ, ഷാഫി വേളം, അഷറഫ് ചന്ദ്രോത്ത്, റിയാസ് സനാബീസ്, സജീര്‍ വണ്ടൂര്‍, ഇസ്മായില്‍ വട്ടിയോറ, റമീസ് കണ്ണൂര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
പി വി സിദ്ധീഖ് സ്വാഗതവും നൗഫല്‍ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

