
മനാമ: ബഹ്റൈനിലെ കുട്ടികളിലും കൗമാരക്കാരിലും ചെസ്സ് കളിയോടുള്ള താത്പര്യം വളര്‍ത്തുന്നതിനും അവരുടെ ബൗദ്ധികവും തന്ത്രപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈന്‍ പ്രതിഭ സല്‍മാബാദ് മേഖല സംഘടിപ്പിക്കുന്ന ജൂനിയര്‍ ചെസ്സ് ടൂര്‍ണമെന്റ് സീസണ് 1 ഒക്ടോബര്‍ 9ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സല്‍മാനിയയിലെ ബഹ്റൈന്‍ പ്രതിഭ സെന്ററിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ബഹ്റൈനിലെ ജൂനിയര്‍ ചെസ്സ് താരങ്ങള്‍ക്കും ചെസ്സില്‍ താത്പര്യമുള്ള കുട്ടികള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകര്‍ നല്‍കിയിട്ടുള്ള ഗൂഗ്ള്‍ ഫോം വഴിയോ പരിപാടിയുടെ പോസ്റ്ററിലുള്ള ക്യു ആര് സ്കാന്‍ ചെയ്തോ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +973 34057067
ബഹ്റൈനിലെ എല്ലാ ജൂനിയര്‍ ചെസ്സ് പ്രേമികളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്റൈന്‍ പ്രതിഭ സല്‍മാബാദ് മേഖല ചെസ്സ് ടൂര്‍ണമെന്റ് ചെയര്മാന് സതീഷ്, കണ്‍വീനര്‍ ജയരാജ്, മേഖല പ്രസിഡന്റ് രഞ്ജിത് പൊന്‍കുന്നം, മേഖല സെക്രട്ടറി ജോഷി ഗുരുവായൂര്‍ എന്നിവര്‍ അറിയിച്ചു.

