
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാന് ആഭ്യന്തര മന്ത്രി എസ്കന്ദര്‍ മോമെനിയുമായും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി.

അമീരി ദിവാനിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയില്‍ നിലനില്‍ക്കുന്ന പുതിയ സംഭവവികാസങ്ങളും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.
ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി, അമീരി ദിവാന് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

