
ദോഹ: ഗ്രാഫിറ്റേഴ്സ് ക്രിയേറ്റീവ് കമ്പനിയുടെ ഫീസ്റ്റ് ആന്റ് ബീറ്റ്സ് ലൈഫ്സ്റ്റൈല്‍ ഫെസ്റ്റിവല്‍ സീസണ്‍ 2 പ്രഖ്യാപിച്ചു. 2025 ഡിസംബര്‍ 30 മുതല്‍ 2026 ജനുവരി 3 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെ വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെസ്റ്റിവല്‍ ഖത്തറിലെ ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ പുതുമ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ലോക്കല്‍ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍, അന്താരാഷ്ട്രവും പ്രാദേശികവുമായി കലാകാരന്മാരുടെ ലൈവ് പ്രകടനങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വിനോദ- ലൈഫ്‌സ്റ്റൈല്‍ മേഖലകള്‍, ഷോപ്പിംഗ് പവിലിയനുകള്‍, പോപ്-അപ്പുകള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത്. കൂടാതെ റാഫിളുകള്‍, ഗിവ്എവേകള്‍, മത്സരങ്ങള്‍, കുടുംബ പരിപാടികള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കും.


സംസ്‌കാരവും വിനോദവും സമൂഹവും ഒന്നിക്കുന്നൊരു സമഗ്ര പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ലോകോത്തര അനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫീസ്റ്റ് ആന്റ് ബീറ്റ്സ് ലൈഫ്സ്റ്റൈല്‍ ഫെസ്റ്റിവല്‍ സീസണ്‍ 2ല്‍ നിരവധി ബ്രാന്‍ഡുകളും പങ്കാളികളും ഇതിനകം തന്നെ പങ്കാളിത്ത താല്‍പര്യം പ്രകടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്കും പങ്കാളിത്ത- സ്പോണ്‍സര്‍ഷിപ്പ് വിവര്‍ക്കുമായി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 77707180, 77707980, 77707680 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പരിപാടിയുടെ ലോഗോ വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ഹാഷിര്‍ കെ കെ, ഫാരിസ് അഹമ്മദ്, റാഷിദ് മുഹമ്മദ്, മുഹമ്മദ് സാലിഹ്, ഫസല്‍ കെ കെ സി, അ്ന്‍വര്‍ മൂസ, റിയാസ് വിലാദപുരം, അസ്ഹര്‍ എന്നിവര്‍ പങ്കെടുത്തു.

