
മനാമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രവാസി മിത്ര ബഹ്റൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ അഖില ദാസ് ഒന്നാം സ്ഥാനം നേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയാണ് അഖില വിജയം കരസ്ഥമാക്കിയത്.

വിദ്വേഷവും ചേരിതിരിവുകളും വര്‍ധിച്ചുവരുന്ന സമകാലിക സാഹചര്യത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും അക്രമരഹിത പ്രക്ഷോഭങ്ങള്‍ക്കും ഗാന്ധിയന്‍ തത്വങ്ങള്‍ ഇന്നും പ്രസക്തമാണ്. പരിസ്ഥിതി സൗഹൃദപരമായ വികസനം, സ്വയംപര്യാപ്തത, വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടം എന്നിവയില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ എക്കാലത്തെയും മികച്ച വഴികാട്ടിയാണ്. ഈ ആശയങ്ങള്‍ പ്രവാസി സമൂഹത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസി മിത്ര പ്രസിഡന്റ് സബീന കാദര്‍, ജനറല്‍ സെക്രട്ടറി റഷീദ ബദര്‍, വൈസ് പ്രസിഡന്റ് വഫ ഷാഹുല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമയ്യ ഇര്‍ഷാദ്, ഷിജിന ആഷിഖ് എന്നിവര്‍ വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു.
