
ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ (കുവാഖ്) സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവൈബ് 2026’ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സൈതൂണ് റെസ്റ്റോറന്റ് ഹാളില്‍ അരങ്ങേറി. കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം ആഘോഷത്തിന് മാറ്റുകൂട്ടി.

കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) പ്രസിഡന്റ് എ പി മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ആര് ജെ സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
അഡ്വ. ഫൈസല്‍ ബാബു എം എല്‍ എ, ഐ സി സി അഡൈ്വസറി ചെയര്മാന് പി എന്‍ ബാബുരാജന്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ചന്ദ്രമോഹന് പിള്ള, ഡോ. അമാനുള്ള വടക്കേക്കര, ഡോ. ഷീല ഫിലിപ്പോസ്, ഡോ. റഷീദ് പട്ടത്ത്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീജണല്‍ ഹെഡ് സന്തോഷ് ടി വി, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മാധ്യമ പ്രതിനിധികളായ ഒ കെ പരുമല കൈരളി, നൗഷാദ് അതിരുമട, പി വി എ നാസര്‍ എന്നിവരും പങ്കെടുത്തു.
മേളം ദോഹയിലെ കലാകാരന്മാരുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന മാവേലി മന്നന്റെ എഴുന്നള്ളിപ്പ് ആഘോഷത്തിന് ഉത്സവഭംഗി പകര്‍ന്നു.
കുവാഖ് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച മോഹിനിയാട്ടം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാന്‍സുകള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ വേദിയെ സമ്പന്നമാക്കി.
ഓണാഘോഷത്തിന്റെ ഭാഗമായി കുവാഖ് സംഘടിപ്പിച്ച ‘ഓണസ്മൃതി അനുഭവക്കുറിപ്പ് മത്സര’ത്തിലെ വിജയികളായ ഇ പി ഗിരീഷ്, പ്രിയങ്ക രാജന്, സിദ്ധാര്ത്ഥന് കാപ്പാടന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രോഗ്രാം കണ്‍വീനര്‍ പ്രദീപ് ജി നായര്‍, ജോയിന്റ് കണ്‍വീനര്‍ നബീല്‍ ബഷീര്‍, കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് മനോഹരന് മയ്യില്‍, ജോയിന്റ് ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്, സ്പോര്‍ട്സ് സെക്രട്ടറി മഹേഷ്, ജോയിന്റ് സെക്രട്ടറി ഷമ്മാസ്, സ്മൈല്‍ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാര്ഥന്, സെക്രട്ടറി വിജിന സഞ്ജയ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

