ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങള്‍; മായന്റെ പുതിയ ലുക്കിനോടൊപ്പം ടീസര്‍ അനൗണ്‍സ്‌മെന്റും

Web Desk
1 Min Read

കൊച്ചി: ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായന്‍ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

city exchange

ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ റിലീസ് ഉടന്‍ എന്ന് അനൗണ്‍സ് ചെയ്തു കൊണ്ടാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മാജിക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു. ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ഓരോ അപ്‌ഡേഷനുകളും എത്തുന്നത്.

ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായന്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോര്‍ക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റസി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ജിതിന്‍ കെ ജോസ്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതൂല്‍, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

- Advertisement -
Ad image

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകന്‍ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്‍ നായര്‍, കലാ സംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വി ബോസ്, പ്രൊഡക്ഷഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്- എബി ബെന്നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.

Share This Article
Leave a Comment
error: Content is protected !!