
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2027 കലണ്ടര്‍ പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്‌ളോറന്‍സ മാനേജിങ് ഡയറക്ടര്‍ അസ്‌കര്‍ അലി സുഹൈല്‍ മനോളിക്ക് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് സിറാജ് ഇരിട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, ട്രഷറര്‍ താജുദ്ദീന്‍ മുല്ലവീടന്‍, നസീര്‍ പാനൂര്‍, ഷമീര്‍ വലിയവീട്ടില്‍, അഷ്‌റഫ് മടിയാരി, അബ്ദുല്ല വള്ളിക്കുന്ന്, എം എ റസാക്ക്, പി എന്‍ എം നാസര്‍, അബ്ദുല്‍ വഹാബ് ജദ തുടങ്ങി ഇസ്ലാഹി സെന്റര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളും പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഖത്തര്‍ വിഷന്‍ 2030 മുന്നോട്ടു വെക്കുന്ന സസ്‌റ്റൈനബിലിറ്റി മുഖ്യപ്രമേയമായ കലണ്ടറില്‍ നമസ്‌കാര സമയങ്ങളും പ്രധാന വിശേഷദിനങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.
മദീന ഖലീഫ നോര്‍ത്തിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തും സെന്ററിന്റെ യൂണിറ്റുകള്‍ മുഖേനയും കലണ്ടര്‍ വിതരണം നടക്കും. കോപ്പികള്‍ ആവശ്യമുള്ളവര്‍ 74421250 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍മാരായ അസ്ലം മാഹി, അബ്ദുല്‍ ഹമീദ് കല്ലിക്കണ്ടി എന്നിവര്‍ അറിയിച്ചു.

