ജെന്‍സികളെ ചേര്‍ത്തുപിടിച്ചും അംഗീകരിച്ചുമാണ് കൈകാര്യം ചെയ്യേണ്ടത്: എം പി മുഹമ്മദ് റാഫി

Web Desk
1 Min Read

ദോഹ: പുതിയ തലമുറ സാംസ്‌കാരികമായും സ്വഭാവപരമായും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവരെ തള്ളിപ്പറയുന്നതിനു പകരം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്പെക്ടറും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം പി മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മദ്യവും മയക്കുമരുന്നുകളും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ബാധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ വിപത്തിനെ ചെറുക്കുന്നതിന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നിയമനടപടികളും അനിവാര്യമാണ്. അതേസമയം, പുതിയ തലമുറയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ ചിന്തകളെയും വികാരങ്ങളെയും ഉള്‍ക്കൊള്ളാനും സമൂഹം തയ്യാറാകണം. അവരെ ഒറ്റപ്പെടുത്തുകയോ എഴുതി തള്ളുകയോ ചെയ്യുന്നതിനു പകരം സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുകയും അവരുടെ കഴിവുകളെയും വ്യക്തിത്വത്തെയും അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി രചിച്ച അണ്‍പ്ലഗ്ഡ് എന്ന പുസ്തകം എം പി മുഹമ്മദ് റാഫി മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സിന് സമ്മാനിച്ചു.

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് കേരളപ്പിറവി ദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ജാഫര്‍ മുരിച്ചാണ്ടി, അബ്ദുല്ല പൊയില്‍, ഷമീര്‍ പി എച്ച്, ഫാസില മശ്ഹൂദ്, ശ്യാം മോഹന്‍, സഈദ് സല്‍മാന്‍, മുനീര്‍, റസിയ മുനീര്‍, ഫാറൂഖ്, അക്ബര്‍ വെളിയങ്കോട്, ജലീല്‍ എന്നിവര്‍ സംസാരിച്ചു. ആയിഷ സഈദ് സല്‍മാന്‍ പരിപാടിയുടെ അവതാരകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!