
മനാമ: മുഹറഖ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ 2026- 28 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

അബ്ദുല്‍ മന്‍ഷീര്‍ പ്രസിഡന്റായും ശിവശങ്കര്‍ ജനറല്‍ സെക്രട്ടറിയായും തങ്കച്ചന്‍ ചാക്കോ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം ജോണ്‍ ആണ് മുഖ്യരക്ഷാധികാരി. കൃഷ്ണകുമാര്‍, അനസ് റഹീം എന്നിവരെ രക്ഷാധികാരികളായും അന്‍വര്‍ നിലമ്പൂരിനെ ഉപദേശക സമിതി ചെയര്‍മാനായും തെരഞ്ഞെടുത്തു. പ്രമീജ് കുമാര്‍, ഗോകുല്‍ കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രമോദ് കുമാര്‍, മൊയ്തീന്‍ ടി എം സി (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീകുമാര്‍ താമരക്കുളം (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.

വിവിധ വകുപ്പ് സെക്രട്ടറിമാരായി ബാഹിറ അനസ് (എന്റര്‍ടൈന്‍മെന്റ് ആന്റ് മീഡിയ), അരുണ്‍ ദേവ് (ജീവകാരുണ്യ വിഭാഗം), സുനില്‍ കുമാര്‍ വില്യാപ്പള്ളി (മെമ്പര്‍ഷിപ്പ് സെക്രട്ടറി), സുജിത് ഗോപിനാഥ് (കായിക വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.
ലത്തീഫ് കെ, അനസ് റഹീം, സുനില്‍ കുമാര്‍, ശിവശങ്കര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ 8 വര്‍ഷമായി മുഹറഖ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമാജം ഇതിനോടകം നിരവധി ജീവകാരുണ്യ, കലാ- സാംസ്‌കാരിക, കായിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് പ്രതിമാസം സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് സൗകര്യവും സംഘടന നല്‍കിവരുന്നുണ്ട്. വനിതാ വേദി, മഞ്ചാടി ബാലവേദി, സര്‍ഗ്ഗവേദി, ഹെല്‍പ് ഡസ്‌ക് എന്നിവ ഉപ ഘടകങ്ങള്‍ ആണ്. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന് കീഴിലുള്ള മലയാളം പാഠശാലയും സംഘടന നടത്തി വരുന്നു.
മുഹറഖ് സമാജത്തില്‍ പുതിയതായി അംഗത്വമെടുക്കാന്‍ താത്പര്യമുള്ളവര്‍ 38487192, 33874100 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

