
ആലുവ: ആധുനിക സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും വായനയുടെ പ്രസക്തി കുറയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി. പി എ ഹംസക്കോയ രചിച്ച ഇന്നലെയുടെ ബാക്കിപത്രം എന്ന നോവലിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തി മുന്നേറാന്‍ നാം ഒറ്റക്കെട്ടായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്‍വര്‍ സാദത്ത് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ്, ടി കെ അബ്ദുല്‍ സലാം മൗലവി, കെ എ സിയാവുദ്ദീന്‍, സീനാ കൃഷ്ണകുമാര്‍, ആദം അയൂബ്, വേണു വി ദേശം, പോള്‍ മുണ്ടാടന്‍, ലത്തീഫ് പൂഴിത്തറ, റഫീക് ചൊക്ലി, അഷ്‌റഫ് മുഹമ്മദ്, പി എ ഹംസക്കോയ, ബേബി കരുവേലില്‍, രാജശ്രീ പന്തപ്പിള്ളി, ഷാരി രാജന്‍ എന്നിവര്‍ സംസാരിച്ചു.
