ഖത്തറില്‍ തിങ്കളാഴ്ച മുതല്‍ ഇടവിട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Web Desk
1 Min Read

ദോഹ: ഖത്തറില്‍ നവംബര്‍ 9 തിങ്കളാഴ്ച മുതല്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച അവസാനം വരെ മഴയും ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

city exchange

കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചന ചാര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായും പൂര്‍ണമായും മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളില്‍ തിരശ്ചീന കാഴ്ചപരിധി കുറയാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരന്തരം പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!