
മനാമ: മര്‍കസ് പ്രചരണാര്‍ഥം ബഹ്റൈനില്‍ എത്തിയ എസ് എസ് എഫ് ദേശീയ പ്രസിഡണ്ടും മര്‍കസ് ഡയറക്ടറുമായ സി പി ഉബൈദുള്ള സഖാഫി, മര്‍കസ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വില്ല്യാപ്പള്ളി മുഹമ്മദ് സഖാഫി എന്നിവര്‍ക്ക് മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി, അബ്ദുല്‍ ഹകീം സഖാഫി, അബ്ദുസ്സമദ് കാക്കടവ്, ശിഹാബ് പരപ്പ, അഹ്മദ് സഖാഫി, സകരിയ്യ സഖാഫി, ഫയാസ് സഖാഫി,സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
