ഇന്‍കാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാഘോഷവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഐ സി സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് നിഷാദ് മോഹന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ് വടകര ഉദ്ഘാടനം ചെയ്തു.

city exchange

കെ എസ് യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയീം മുള്ളുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ മഹാത്മാഗാന്ധി ഇന്ത്യന്‍ ജനതയ്ക്ക് അഹിംസയുടെയും സത്യത്തിന്റെയും മാര്‍ഗമാണ് പകര്‍ന്നുനല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ക്ക് ഇന്നും വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍കാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ സ്വീകരണം നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഈപ്പന്‍ തോമസ്, മുഹമ്മദ് ഷാനവാസ്, ശ്രീജിത്ത് എസ് നായര്‍, ബഷീര്‍ തുവാരിക്കല്‍, ബി എം ഫാസില്‍, ജിഷ ജോര്‍ജ്ജ്, യു എം സുരേഷ്, മനോജ് കൂടല്‍, അഹദ് മുബാറക് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

- Advertisement -
Ad image

ജില്ലാ ജനറല്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് മുട്ടം നിസാം നന്ദിയും പറഞ്ഞു. നേതാക്കളായ ബി എം ഹാഷിം, റിച്ചിന്‍ അബ്രഹാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!