റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ആദരം

Web Desk
1 Min Read

ദോഹ: ഒമ്പത് വര്‍ഷം വിജയകരമായി പിന്നിടുന്ന റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ സ്നേഹാദരം. പ്രഭാതങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന വിജയമന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെ ജീവിതവിജയത്തിന്റെയും വ്യക്തിത്വവികാസത്തിന്റെയും സാമൂഹിക ബോധവത്ക്കരണത്തിന്റെയും സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ റേഡിയോ മലയാളം വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ശില്‍പികളായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍, റാഫി പാറക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു.

city exchange

റേഡിയോ മലയാളത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശംസകള്‍ നേര്‍ന്ന വിജയമന്ത്രങ്ങള്‍ ടീം റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈനെ പൊന്നാടയണിയിച്ചാണ് ആദരിച്ചത്. ശ്രോതാക്കളുമായി ആത്മബന്ധം പുലര്‍ത്തിക്കൊണ്ട് അറിവും ആനന്ദവും പ്രചോദനവും പകരുന്ന റേഡിയോ മലയാളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു ആദരം.

ഖത്തറിലെ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ റേഡിയോ മലയാളം, വിനോദത്തിനപ്പുറം സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ മാധ്യമ രംഗത്ത് സവിശേഷമായ സ്ഥാനമാണ് നേടിയിട്ടുള്ളത്. റേഡിയോ മലയാളത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളായ മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും വിജയമന്ത്രങ്ങള്‍ ടീം വ്യക്തമാക്കി.

ചടങ്ങില്‍ ക്യൂ എഫ് എം റേഡിയോ നെറ്റ്‌വര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്തീഫ്, റേഡിയോ പ്രോഗ്രാം ഹെഡ് ആര്‍ ജെ രതീഷ് എന്നിവരും പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!