സഫാരി 10, 20, 30 പ്രമോഷന്‍ തുടരുന്നു

Web Desk
4 Min Read

ദോഹ: സഫാരിയില്‍ 10, 20, 30 പ്രമോഷന്‍ തുടരുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന്‍ ആണ് സഫാരി 10, 20, 30. ആഗോള ചരക്കു നീക്കങ്ങളിലും മറ്റും നിരവധി വെല്ലുവിളികള്‍ നേരിടുന്ന സഹചര്യത്തിലും വിപണന വസ്തുക്കള്‍ക്ക് കുറവകളോ തടസ്സങ്ങളോ നേരിടാത്ത രീതിയില്‍ എല്ലാ ഉത്പന്നങ്ങളും എല്ലാ സഫാരി ഔട്ലെറ്റുകളിലും സജ്ജമാക്കിയാണ് 10, 20, 30 പ്രമോഷന്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്.

city exchange

ഫ്രെഷ് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗുണനിലവാരമുള്ള മത്സ്യം, മാംസം, രുചികരമായ ബേക്കറി പലഹാരങ്ങള്‍, ഹോട്ട് ഫുഡ്സ്, മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ് ഉത്പന്നങ്ങള്‍, ട്രെന്‍ഡി റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫുട്‌വെയര്‍, ലേറ്റസ്റ്റ് ഇലക്ട്രോണിക്‌സ് ഗാഡ്‌ജെറ്റുകള്‍, കമ്പ്യൂട്ടര്‍ ആക്‌സസറീസ്, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ആഡംബര തുണിത്തരങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വളരെ കുറഞ്ഞ നിരക്കില്‍ വെറും 10, 20, 30 റിയാലിന് സഫാരി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും വീടുകളിലേക്കും ആവശ്യമായ എല്ലാ നിത്യോപയോഗ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കി കുറഞ്ഞ ചെലവില്‍ മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഫാരി മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.

ഒന്നര ലിറ്റര്‍ ഹലാ സണ്‍ഫ്‌ളവര്‍ ഓയില്‍ പത്തു റിയാല്‍, എട്ട് എല്‍ ബി എസ് റിവായത് ഇന്ത്യന്‍ എക്‌സ്ട്രാ ലോങ്ങ് ബസുമതി റൈസ് ഇരുപതു റിയാല്‍, ആയിരത്തി ഇരുന്നൂറു വാട്ടിന്റെ വിന്‍വെര്‍ത് അയേണ്‍ ബോക്‌സിനു മുപ്പതു റിയാല്‍, മൂന്നുകിലോയുടെ ടൈഡ് ഡിറ്റര്‍ജന്റിന് ഇരുപതു റിയാല്‍, നൂറ്റി ഇരുപതു ഗ്രാം ഉള്ള ആറു ലക്‌സ് സോപ്പ് പത്തു റിയാല്‍, ആയിരത്തി മുന്നൂറു ഗ്രാം പെര്‍ഡിക്‌സ് ചിക്കന്‍ ഗ്രില്ലര്‍ പത്തു റിയാല്‍, എണ്ണൂറു ഗ്രാം പ്ലെയിന്‍ ആല്‍മന്റിനു മുപ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

- Advertisement -
Ad image

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്, വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു.

കൂടാതെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ചോക്കോ റോള്‍, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഡെയിലി വിഭാഗത്തില്‍ ബട്ടര്‍ ബ്ലോക്ക്, ഫെറ്റാ ചീസ്, ഫോര്‍മാജിയോ പനീര്‍, ബേക്ക് ഓഫ് ടോഫു എന്നീ ഡയറി ഐറ്റംസിനൊപ്പം നെമേഹ് ബീഫ് മോര്‍ട്ടഡെല്ല, നെമേഹ് സ്‌മോക്ഡ് എക്കണോമി റോസ്റ്റ്, മിക്‌സ് പിക്കിള്‍, ഗ്രീന്‍ ഒലിവ് തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്. പലതരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാകുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും നിരത്തിയിട്ടുണ്ട്.

ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകള്‍ക്ക് ആവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മേപ്പഡ് സ്‌കൂള്‍ കിറ്റ്, വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട്‌വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ട്ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വമ്പിച്ച വിലകുറവോടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് 10, 20, 30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും മെഗാ പ്രൊമോഷനായ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷനു ആരംഭിച്ചിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട യാരിസ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

എട്ട് നറുക്കെടുപ്പുകള്‍ ആയാണ് ഈ പ്രൊമോഷന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും മൂന്ന് വിജയികള്‍ക്ക് ടൊയോട്ട യാരിസ് കാറുകളാണ് നല്‍കുന്നത്. ഏഴു നറുക്കെടുപ്പില്‍ മൂന്നു കാറുകളും എട്ടാമത്തെ നറുക്കെടുപ്പില്‍ നാല് കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്.

2027 ഒക്ടോബര്‍ 25ന് അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 ഡിസംബര്‍ ആറിന് സഫാരി മാള്‍ അബു ഹമൂറിലെ ഔട്ട്ലെറ്റില്‍ വച്ച് നടക്കും. 2027 ജനുവരി 24ന് സല്‍വ റോഡിലെ ഔട്ട്ലെറ്റിലും 17 മാര്‍ച്ച് 2027ല്‍ ബര്‍വാ വില്ലേജിലെ ഔട്ട്ലെറ്റിലും 29 ഏപ്രില്‍ 2027 അല്‍ഖോറിലെ ഔട്ട്ലെറ്റിലും 14 ജൂണ്‍ 2027 അല്‍ഖറാഫയിലുള്ള യെസ്ഥാന്‍ മാളില്‍ലും 29 ജൂലൈ 2027 ബിര്‍ക്കത്തിലുള്ള ഔട്ട്ലെറ്റിലും 13 സെപ്റ്റംബര്‍ 2027 ജി ഡബ്ല്യുസിലോജിസ്റ്റിക് വില്ലേജിലെ ഔട്‌ലെറ്റിലും 25 ഒക്ടോബര്‍ 2027 അല്‍ ഷഹീനിയ ഔട്ട്ലെറ്റിലുമായിരിക്കും നടത്തുക.

ഖത്തറിലെ റീട്ടയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും സ്വര്‍ണ്ണ സമ്മാനങ്ങളും ലക്ഷറി എസ് യു വികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!