പ്രഥമ ബിച്ചുതിരുമല പുരസ്‌കാരം നടന്‍ പത്മശ്രീ മധുവിന്

Web Desk
2 Min Read

തിരുവനന്തപുരം: സ്‌നേഹമലര്‍ കൊണ്ട് ഗാനവസന്തം തീര്‍ത്ത ദേശീയ ബാലതരംഗം രക്ഷാധികാരികൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടന്‍ പത്മശ്രീ മധുവിന്.

city exchange

ഡോ. ജോര്‍ജ് ഓണക്കൂര്‍, ബാലു കിരിയത്ത്, ഡോ. എം ആര്‍ തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്‌കാരം നല്കാന്‍ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 26ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിന്റെ ‘രാകേന്ദു കിരണങ്ങള്‍’ എന്ന സ്മൃതി സായാഹ്ന പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, സാംസ്‌കാരിക, ടൂറിസം മന്ത്രിപി സി വിഷ്ണനാഥ്, ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ദേശീയ ബാലതരംഗം സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image

അനുസ്മരണ സമ്മേളനത്തെ തുടര്‍ന്ന് ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി റിഗാറ്റ ഗിരിജാ ടീച്ചര്‍ നേതൃത്വം നല്‍കുന്ന നൃത്താവിഷ്‌ക്കാരവും മധു ബാലകൃഷ്ണന്‍, കൃഷ്ണചന്ദ്രന്‍, കല്ലറ ഗോപന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, പന്തളം ബാലന്‍, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗന്‍, അപര്‍ണ്ണ രാജീവ്, വൃന്ദ മേനോന്‍, അല്‍ക്ക അഷ്‌കര്‍ തുടങ്ങിയ പ്രമുഖ പിന്നണി ഗായകര്‍ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

കെ മുരളീധരന്‍ ചെയര്‍മാനായും ദേശീയ ബാലതരംഗം ചെയര്‍മാന്‍ അഡ്വ. ടി ശരത്ചന്ദ്രപ്രസാദ് ജനറല്‍ കണ്‍വീനറും ചലച്ചിത്ര സംവിധായകന്‍ ടി എസ് സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും കല്ലിയൂര്‍ ശശി പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററായും രാകേഷ് ബ്രഹ്മാനന്ദന്‍ മ്യൂസിക് കോ-ഓര്‍ഡിനേറ്ററായും അജയ് തുണ്ടത്തില്‍ പി ആര്‍ ഓ ആയും ‘രാകേന്ദു കിരണങ്ങള്‍’ സ്വാഗതസംഘം രൂപീകരിച്ചു.

400-ല്‍ പരം ചലച്ചിത്രങ്ങള്‍ക്കായി അയ്യായിരത്തിലധികം ഗാനങ്ങള്‍ രചിച്ച ബിച്ചു തിരുമലയുടെ ആദ്യ റിലീസ് ചിത്രം ‘അക്കല്‍ദാമ’ ആയിരുന്നു. എ ടി ഉമ്മറിന്റെ സംഗീതത്തില്‍ ബ്രഹ്മാനന്ദന്‍ ആലപിച്ച ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാന രചനയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. ‘സത്യം’ എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ച അദ്ദേഹം ‘ശക്തി’, ‘ഇഷ്ടപ്രാണേശ്വരി’ തുടങ്ങിയ ചിത്രങ്ങളുടെ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ‘വല്ലാത്ത ദുനിയാവ്’ എന്ന നാടകത്തിന് പാട്ടെഴുതി സംവിധാനം ചെയ്തതിന് കേന്ദ്ര ഗവണ്‍മെന്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. നിരവധി നാടക ഗാനരചനകള്‍ അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി ധാരാളം ലളിതഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘അനുസരണയില്ലാത്ത മനസ്സ്’, ‘പുണ്യാഹം’ (കവിതാ സമാഹാരം), ‘കാലത്തിന്റെ കണക്കുപുസ്തകം’ തുടങ്ങി നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!