
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പന്റെ ഭാഗമായി നവംബര്‍ 12ന് വ്യാഴാഴ്ച ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നു. വൈകിട്ട് നാലു മുതല്‍ തുമാമ മാളില്‍ ക്യാമ്പ് നടക്കും.

ഒക്ടോബറില്‍ തുടങ്ങിയ ക്യാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രക്തദാന ക്യാമ്പകള്‍ സംഘടിപ്പിക്കുമെന്ന് ഡോം ഖത്തര്‍ സോഷ്യല്‍ വെല്‍ഫയര്‍ വിംഗ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: +974 7061 7949 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
