ഖത്തറും ഗ്രീസും വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ചയ്ക്ക്; ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും

Web Desk
2 Min Read

ദോഹ: ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യമുള്ള മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുമായി ഖത്തറും ഗ്രീസും വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ചകള്‍ക്ക് (സ്ട്രാറ്റജിക് ഡയലോഗ്) തുടക്കമിടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ നയതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

city exchange

ഭാവിയില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും പൊതുവായ മുന്‍ഗണനകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള സ്ഥിരം വേദിയായിരിക്കും വാര്‍ഷിക ചര്‍ച്ചകള്‍.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ പോളിസി പ്ലാനിങ് വകുപ്പ് ഡയറക്ടര്‍ ഡോ. ഖാലിദ് ബിന്‍ ഫഹദ് അല്‍ ഖാതറും യൂറോപ്യന്‍ കാര്യ വകുപ്പ് ഡയറക്ടര്‍ ഫഹദ് ബിന്‍ മുഹമ്മദ് കഫൂദും ഖത്തര്‍ സംഘത്തിന് സഹഅധ്യക്ഷത വഹിച്ചു.

ഗ്രീക്ക് വിദേശകാര്യ മന്ത്രാലയത്തിലെ അറബ് രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് എന്നിവയുടെ ചുമതലയുള്ള എ6 ഡയറക്ടറേറ്റ് ഡയറക്ടര്‍ ഇയോന്നിസ് ഫോയ്വോസ് ജോര്‍ജകാകിസാണ് ഗ്രീക്ക് സംഘത്തെ നയിച്ചത്.

- Advertisement -
Ad image

2026 ഏപ്രിലില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഏഥന്‍സ് സന്ദര്‍ശിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായ അനുകൂല മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് പുതിയ ചര്‍ച്ചകളെന്ന് ഇരുപക്ഷവും വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങളായ ഖത്തറും ഗ്രീസും തമ്മിലുള്ള ശക്തമായ ബന്ധവും പരസ്പര പ്രയോജനം ഉറപ്പാക്കുന്ന ഭാവി പങ്കാളിത്തം വികസിപ്പിക്കാനുള്ള താല്‍പര്യവും ഇതിലൂടെ പ്രതിഫലിക്കുന്നതായും അറിയിച്ചു.

നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താത്പര്യമുണ്ടെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ സ്ഥിരത ഉറപ്പാക്കുന്നതിന് വിശ്വസ്ത പങ്കാളികളെന്ന നിലയില്‍ ഇരുരാജ്യങ്ങളുടെയും പങ്ക് ശക്തിപ്പെടുത്താനും ധാരണയായി.

അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധതയും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളുടെ പ്രാധാന്യവും ഇരുപക്ഷവും ആവര്‍ത്തിച്ചു വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ നിര്‍ണായക പാതകളില്‍ കപ്പല്‍യാത്രാ സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കും
പൊതുവായ മുന്‍ഗണനകളെ പ്രായോഗിക സഹകരണമായും വ്യക്തമായ നേട്ടങ്ങളായും മാറ്റുന്നതിനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, പൊതുജനാരോഗ്യം, സംസ്‌കാരം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും.

വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ചകള്‍ ഖത്തര്‍- ഗ്രീസ് ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു. ക്രിയാത്മകമായ ആശയവിനിമയത്തിനും പരസ്പര പ്രയോജനകരമായ സഹകരണത്തിനും സ്ഥിരമായ വേദിയൊരുക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!