
മനാമ: ബഹ്റൈനിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പ്രതിനിധി സംഘം സീഫിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.

വികാരി റവ. ഫാ. തോമസ്കുട്ടി പി എന്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോണ്‍ കെ പി, സെക്രട്ടറി കുരുവിള പാപ്പി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കത്തീഡ്രലിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
