
ഷാര്‍ജ: പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സര്‍ഗാത്മകതയെ നെഞ്ചേറ്റുന്ന എഴുത്തുകാരന് നിഷാദ് നിലയ്ക്കാമുക്കിന്റെ കന്നി കവിതാസമാഹാരമായ ‘മഴമാപിനിയുടെ അതിരുകള്‍ക്കപ്പുറം’ പ്രകാശനം ചെയ്തു. 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഏഴാം ഹാളിലുള്ള ഇന്ത്യന്‍ പവലിയനിലെ റൈറ്റേഴ്സ് ഫോറത്തില്‍ വെച്ചായിരുന്നു ചടങ്ങ്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍, കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവും സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയര്‍മാനുമായ പൂഴനാട് ഗോപന് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

എഴുത്തുകാരനും പ്രവാസി വ്യവസായിയുമായ നാസര്‍ നാഷ്കോ പുസ്തകപരിചയം നടത്തി. മധു നായര്‍ കെ പി, എഴുത്തുകാരികളായ അബ്ദിയാ ഷെഫീന, കിരണ്‍ ബിസു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഷെഹ്നാ എം അവതാരകയായിരുന്ന ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവ് നിഷാദ് നിലയ്ക്കാമുക്ക് നന്ദി രേഖപ്പെടുത്തി.
മനുഷ്യമനസ്സിന്റെ തീവ്രാനുഭവങ്ങളും നോവുകളും മധുരസ്മരണകളും ഇഴചേര്‍ത്ത ഈ കാവ്യസമാഹാരം ഹരിതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. നിഷാദിന്റെ സഹോദരന് എ കെ നൗഷാദ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

