ഐ സി എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി. ശമീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ 48 അംഗ സംഘമാണ് മനാമയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.

city exchange

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫി, ഫൈനാന്‍സ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍, വുമണ്‍ എംപവര്‍ മെന്റ് സെക്രട്ടറി നൗഫല്‍ മയ്യേരി, അഷ്ഫാഖ് മണിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉംറ യാത്രക്കാര്‍ക്കായി മനാമ സുന്നി സെന്ററില്‍ ഒരുക്കിയ സൗജന്യ പഠന ക്ലാസ്സിന് ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കി. ഐ സി എഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം ഡിസംബര്‍ 10, 15 തിയ്യതികളില്‍ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 33372338, 33761280, 39871794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!