തെരഞ്ഞെടുപ്പില്‍ യു പി പിയുമായി സഹകരിക്കാന്‍ ഐ എസ് പി പി തീരുമാനം

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേടുകള്‍ക്കും നീതിപൂര്‍വമല്ലാത്ത നടപടികള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വരാനിരിക്കുന്ന സ്‌കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് പേരന്റ് പാനലുമായി (യു പി പി) സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ എസ് പി പി ഏകകണ്ഠമായി തീരുമാനിച്ചു.

city exchange

സ്‌കൂളിന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനരീതികളെയും ഭരണഘടനാപരമായ സംവിധാനങ്ങളെയും അവഗണിച്ചുകൊണ്ട് നിലവിലെ ഭരണസമിതി സ്വീകരിക്കുന്ന നടപടികള്‍ രക്ഷിതാക്കളുടെ അവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ എസ് പി പി നേതാക്കള്‍ വിലയിരുത്തി.

പ്രത്യേക ജനറല്‍ ബോഡിയില്‍ രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ക്കും ആശങ്കകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാതിരുന്നതും ജനറല്‍ ബോഡിയില്‍ പാസാക്കാത്ത വിഷയങ്ങള്‍ പോലും പാസായതായി രേഖപ്പെടുത്തി അവതരിപ്പിച്ചതും വിയോജിപ്പുകള്‍ ഉന്നയിക്കുന്ന രക്ഷിതാക്കളെ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജനറല്‍ ബോഡിയില്‍ നടന്ന സംഭവങ്ങളും ഭരണസമിതിയുടെ ഏകപക്ഷീയമായ നിലപാടുകളും രക്ഷിതാക്കളോടുള്ള അവഗണനയും ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണസമിതി നടത്തുന്ന നടപടികളിലും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിക്കാതെ മുന്നോട്ടുപോകുന്ന രീതികളിലും കടുത്ത ആശങ്കയും പ്രതിഷേധവും യോഗം രേഖപ്പെടുത്തി.

- Advertisement -
Ad image

ഇന്ത്യന്‍ സ്‌കൂളിന്റെ ജനാധിപത്യപരമായ പാരമ്പര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. സ്‌കൂളിന്റെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സുതാര്യവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയും വേണം.

ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതിയുടെ തെറ്റായ നടപടികള്‍ക്കെതിരെ യോജിച്ച നിലപാടുമായി മുന്നോട്ടുപോകുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു പി പിയുമായി സഹകരിക്കുന്നതിനും ഐ എസ് പി പി ഏകകണ്ഠമായി തീരുമാനമെടുത്തതായി കണ്‍വീനര്‍ ജയ്ഫര്‍ മൈദാനി, ജോയിന്റ് കണ്‍വീനര്‍മാരായ സജി റിഫ, നിബു മനാമ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

സ്‌കൂളിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും രക്ഷിതാക്കളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നീതിപൂര്‍വമായ ഭരണസംവിധാനം ഉറപ്പാക്കാനുമുള്ള പോരാട്ടത്തില്‍ യു പി പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യോഗം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!