ടീ ടൈം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിള്‍ സെപ്തംബര്‍ 15ന് ദോഹയില്‍

Web Desk
1 Min Read

ദോഹ: ഗോപി സുന്ദര്‍, അമൃത സുരേഷ്, ജാസിം ജമാല്‍, ശ്വേത അശോക് തുടങ്ങി 13 അംഗ ടീം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിളുമായി ദോഹയിലെത്തുന്നു. സെപ്തംബര്‍ 15 വ്യാഴം വൈകിട്ട് ഏഴര മുതല്‍ അല്‍ അറബി സ്‌പോര്‍ട്‌സ് ആന്റ് ക്ലബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി.

city exchange

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, മ്യൂസിക്ക് പ്രോഗ്രാമര്‍ എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ഗോപി സുന്ദറും 2007ലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് ചലച്ചിത്ര ഗാനരംഗത്തും സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും തിളങ്ങിയ ഗായിക അമൃത സുരേഷും റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ പിന്നണി ഗായിക ശ്വേത അശോക്, ഗായകന്‍ ജാസിം ജമാല്‍ എന്നിവരടങ്ങുന്ന സംഘം ഖത്തറിനെ സംഗീത സാന്ദ്രമാക്കും.

്ബ്ലൂ ഡോള്‍ഫിന്‍ കോണ്‍ട്രാക്ടിംഗ് ആന്റ് സര്‍വീസസ് കമ്പനിയാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. റേഡിയോ മലയാളം 98.6, ഖത്തര്‍ മലയാളി മംസ്, ക്രിയേറ്റീവ് ഇവന്റ് മീഡിയ എന്നിവയുമായി സഹകരിച്ചാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ഇവന്റ് പാര്‍ട്ണറായി ടീ ടൈം മുഖ്യ പ്രായോജകരായി സ്‌കൈ ബ്യൂട്ടി സെന്റര്‍ ആന്റ് സ്പാ, പെപ്‌സി സഹ പ്രായോജകരുമായാണ് ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിള്‍ സംഘടിപ്പിക്കുന്നത്. റേഡിയോ മലയാളം 98.6 എഫ് എം ആര്‍ ജെ ജിബിനാണ് സംഗീത നിശയുടെ സംവിധായകന്‍.

- Advertisement -
Ad image

അല്‍ ഒസ്‌റ റസ്റ്റോറന്റില്‍ നടന്ന ടിക്കറ്റ് ലോഞ്ചിംഗില്‍ റേഡിയോ മലയാളം 98.6 എഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ടീ ടൈം ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ജംഷാദ്, സ്‌കൈ ബ്യൂട്ടി സെന്റര്‍ ആന്റ് സ്പാ സുരേഷ് ബാബു, ബ്ലൂ ഡോള്‍ഫിന്‍ കോണ്‍ട്രാക്ടിംഗ് ആന്റ് സര്‍വീസസ് തയ്‌സീര്‍, ഖത്തര്‍ മലയാളി മംസ് ഷജിന, ദിവ്യ, റേഡിയോ മലയാളം 98.6 എഫ് എഫ് ആര്‍ ജെ ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.

50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ക്യു ടിക്കറ്റ്‌സ് വഴിയും 77114488 എന്ന നമ്പറിലൂടെയും ടിക്കറ്റുകള്‍ ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!