Connect with us

Community

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു

Published

on


ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോത്തിന്റെ (ഖിയാഫ്) ഔപചാരിക ഉദ്ഘാടനം ഖത്തരി ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ ഉബൈദലി നിര്‍വഹിച്ചു.

ഇന്ത്യയും ഖത്തറും വാണിജ്യ ബന്ധത്തിലൂടെയാണ് തുടക്കമെങ്കിലും അതോടൊപ്പം തന്നെ ചില സാംസ്‌കാരിക കൈമാറ്റങ്ങളും പ്രകടമാണ്. ഖത്തറിലെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല പദങ്ങളും ഉര്‍ദു തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍നിന്നു വന്നതാണ്. വളരെ ആത്മാര്‍ഥമായി ജോലി ചെയ്യന്ന ഇന്ത്യക്കാരുടെ സംഭാവനകള്‍ കൂടിയാണ് ഖത്തര്‍.

ഖത്തർ സാംസ്ക്കാരിക വിഭാഗം മേധാവി മറിയം അൽ അലി ഡോ. സാബുവിന്റെ നോവൽ യന്ത്രന്റെ ഇംഗ്ലീഷ് പതിപ്പ് ഗൾഫ് ടൈംസ് ചീഫ് ഫോട്ടോഗ്രാഫർ താജുദ്ധീന് നൽകി പ്രകാശനം നിർവഹിക്കുന്നു

ഇന്ത്യക്കാരുടെ സര്‍ഗ്ഗ ശേഷിയും പ്രത്യേകം പ്രസ്താവ്യമാണ്. മറ്റു ഭാഷകള്‍ പഠിക്കുന്നതും അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യന്ന ഒരു ജനതയായിട്ടാണ് തങ്ങള്‍ ഇന്ത്യക്കാരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കിയാഫ് നടത്തുന്ന സാംസ്‌കാരിക തുടര്‍ച്ചക്കു ഖത്തര്‍ സാംസ്‌കാരിക വകുപ്പിന്റെ എല്ലാവിധ പിന്തുണയും സാലിഹ് ഗുറൈബ് അല്‍ ഉബൈദലി വാഗ്ദാനം ചെയ്തു

ചടങ്ങില്‍ കിയാഫ് പ്രസിഡണ്ട് ഡോ. കെ സി ബാബു അധ്യക്ഷത വഹിച്ചു. ഖത്തര്‍ സാംസ്‌ക്കാരിക വിഭാഗം മേധാവി മറിയം അല്‍ അലി, സാംസ്‌ക്കാരിക വിഭാഗം ഓഫീസ് മാനേജര്‍ ആദില്‍ അല്‍ ഖല്‍ദി, കള്‍ച്ചറല്‍ എക്‌സ്‌പെര്‍റ് ഖുലൂദ് അല്‍ ഖലീഫ, ഗള്‍ഫ് ടൈംസ് മാര്‍ക്കറ്റിങ് മാനേജര്‍ ഹസന്‍ അലി അല്‍ അന്‍വാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ സി സി പ്രഡിഡന്റ് പി എന്‍ ബാബുരാജ്, ഐ സി ബി എഫ് സെക്രട്ടറി സാബിര്‍ തൂടങ്ങി ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു

ഗൾഫ് ടൈംസ് മാർക്കറ്റിങ് മാനേജർ ഹസൻ അലി അൽ അൻവാരി മഹമൂദ് മാട്ടൂലിനു പുരസ്‌കാരം നൽകുന്നു

കാനം അവാര്‍ഡ് നേടിയ ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു, ചെറുകാട് അവാര്‍ഡ് നേടിയ ഖിയാഫ് വൈസ് പ്രസിഡണ്ട് ഷീല ടോമി, തായാട്ട് ബാലസാഹിത്യ അവാര്‍ഡ് ജേതാവും ഖിയാഫ് എക്‌സിക്യൂട്ടിവ് അംഗവുമായ മഹമൂദ് മാട്ടൂല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പരിപാടിയില്‍ അംഗങ്ങളുടെ എട്ടു പുസ്തകങ്ങളും മൂന്ന് പുസ് തകങ്ങളുടെ കവര്‍ ചിത്രങ്ങളും പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോത്തില്‍ 75ഓളം ഇന്ത്യന്‍ ഗ്രന്ഥകാരന്മാര്‍ അംഗങ്ങളാണ്.

ഖത്തരി ഓതേഴ്സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അൽ ഉബൈദലി ഷീല ടോമിക്ക് പുരസ്‌കാരം നൽകുന്നു

ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും ഖജാഞ്ചി സലിം നാലകത്ത് നന്ദിയും പറഞ്ഞു. ഖിയാഫ് വെബ്സൈറ്റ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സദസ്സിനു പരിചയപ്പെടുത്തി. ഖിയാഫ് അംഗങ്ങളായ ശ്രീകല ജിന, ആന്‍സി മാത്യു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

അന്‍വര്‍ ബാബു, താന്‍സീം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര, ഷംന ആസ്മി, ശ്രീകല, മുഹമ്മദ് ഹുസൈന്‍, അഷ്റഫ് മടിയേരി, സുബൈര്‍ വള്ളിയോടന്‍, ബുഷ്‌റ അസ്‌കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.


error: Content is protected !!