സാന്ത്വന സംഗമം നടത്തി

Web Desk
1 Min Read

ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലുവ നഗരസഭയുടേയും ആലുവ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ പാലിയേറ്റീവ് രോഗികളുടേയും ബന്ധുക്കളുടേയും സംഗമം നടത്തി. തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ഹാളിലാണ് സാന്ത്വന സംഗമം നടന്നത്.

city exchange

സിനിമാ നിര്‍മ്മാതാവും നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഡോ. എന്‍ എം ബാദുഷ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം പി സൈമണ്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലിസ ജോണ്‍സണ്‍, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, സിനിമാതാരം അമലപോളിന്റെ മാതാവ് ആനിസ് പോള്‍, വിരമിച്ച ഫെഡറല്‍ ബാങ്ക് വനിതാ ഓഫീസര്‍മാരുടെ കൂട്ടായ്മ സ്പര്‍ശം കണ്‍വീനര്‍ ഗിരിജാ ബാലകൃഷ്ണന്‍, സ്വരസുധ സെക്രട്ടറി ഡോ. സുന്ദരം വേലായുധന്‍, കൗണ്‍സിലര്‍മാരായ ജയ്‌സണ്‍ പീറ്റര്‍, കെ ജയകുമാര്‍, സീനത്ത് മൂസക്കുട്ടി, ഡീന ഷിബു, വിദ്യ ബിജു, സാനിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് നഴ്‌സുമാരായ സിനിമോള്‍ തങ്കച്ചന്‍, ബിനി അരവിന്ദ്, ജിസ്മി മാത്തച്ചന്‍ എന്നിവരെ ഡോ. ബാദുഷ എന്‍ എം ആദരിച്ചു. പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വനകിറ്റ് വിതരണം നടത്തി. ആശ പ്രവര്‍ത്തകരുടെ തിരുവാതിര, വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!