പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: പൊതു മരാമത്ത് വകുപ്പ് മന്ത്രി ആയതിന് ശേഷം ആദ്യമായി ഖത്തറില്‍ എത്തിയ പി കെ ബഷീറിന് ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികകളുമായി കേരളത്തിലെയും എറനാട്ടിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.

city exchange

പ്രവാസികള്‍ നേരിടുന്ന അമിതമായ വിമാന യാത്രാ നിരക്കിനെകുറിച്ചും നോര്‍ക്ക പ്രീമിയം വര്‍ധനവിന്റെ കാര്യത്തിലും അധികാരികളുമായി ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിയോട് ഉണര്‍ത്തി.

ഏറനാട് മണ്ഡലം ആക്ടിങ് പ്രസിഡന്റ് സഫീറുസ്സലാം എടവണ്ണ, ജനറല്‍ സെക്രട്ടറി അഹ്മദ് നിയാസ് മൂര്‍ക്കനാട്, ട്രഷറര്‍ അബ്ദുല്‍ മനാഫ് എടവണ്ണ, ജില്ലാ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!