ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തു

Web Desk
1 Min Read

ദോഹ: കേരളത്തിലെ എക്കാലത്തെയും മികച്ച പൊതുപ്രവര്‍ത്തകനും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കി അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ വഴി രണ്ടു വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഇടുക്കി എം എല്‍ എ റോയ് കെ പൗലോസിന്റെയും ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം അനസ് മൊയ്ദീന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജൂട്ടസ് പോള്‍, വൈസ് ചെയര്‍മാന്മാരായ ജീസ് ജോസഫ്, മുജീബ് വി സി, ട്രഷറര്‍ നാസര്‍ വടക്കേക്കാട് എന്നിവരുടെയും ഫൗണ്ടേഷന്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വീടുകളുടെ ഔപചാരികമായ ഓഫര്‍ കൈമാറ്റം നടന്നു.

city exchange

യോഗത്തില്‍ എക്കാലത്തെയും മികച്ചതും ഒരിക്കലും പകരം വെയ്ക്കുവാന്‍ സാധ്യവുമല്ലാത്ത ജനകീയ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ മാതൃകഫൗണ്ടേഷന്‍ അംഗങ്ങള്‍ എക്കാലവും പിന്തുടരണമെന്നു റോയ് കെ പൗലോസ് എം എല്‍ എ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അതോടൊപ്പം അദ്ദേഹവുമൊത്തുള്ള മാതൃകാപരമായ ഓര്‍മ്മകളും പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!