
കുവൈത്ത് സിറ്റി: കുവൈത്തില്‍ തടവു ശിക്ഷ വീട്ടില്‍ അനുഭവിക്കുന്ന പദ്ധതി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് രംഗത്തെത്തിയിരിക്കുന്നത്. ശിക്ഷാ കാലയളവ് മൂന്നുവര്‍ഷത്തില്‍ കുറവുള്ള തടവുകാര്‍ക്കാണ് തടങ്കല്‍ കാലം വീട്ടില്‍ അനുഭവിക്കാന്‍ അവസരം ഒരുക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നത് വരെ വീട്ടില്‍ നിന്നു പുറത്തുപോകരുതെന്നുള്ള നിബന്ധനക്ക് വിധേയമായാണ് ഈ അവസരം നല്‍കുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള അണിയിക്കും. ഇതുപയോഗിച്ച് അധികൃതര്‍ക്ക് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമില്‍ വിളിച്ച് അനുമതി വാങ്ങണം.


