കെ പി സി സി പട്ടിക: വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന് കെ മുരളീധരന്‍

Web Desk
0 Min Read

കോഴിക്കോട്: കെ പി സി സി ഭാരവാഹി പട്ടികയില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍ എം പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

city exchange

കെ പി സി സി മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്താമായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ അനുയോജ്യരല്ലാത്തവര്‍ പട്ടികയില്‍ വരില്ലായിരുന്നു. അര്‍ഹരായവര്‍ തഴയപ്പെട്ടു. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി അധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. അച്ചടക്കം എല്ലാവര്‍ക്കും ബാധകമായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!