സലീം ഫൈസി ഇര്‍ഫാനി അന്തരിച്ചു

Web Desk
1 Min Read

കണ്ണൂര്‍: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി എച്ച് എം ഹൈസ്‌കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയുമായിബന്ധപ്പെട്ട് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.

city exchange

പാനൂര്‍ ചെറുപറമ്പ് ജമാലിയ്യ അറബിക്ക് കോളജ് പ്രിന്‍സിപ്പലും പട്ടിക്കാട് ജാമിഅ നൂരിയ, നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ അറബിക്ക് കോളജ്, ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ എന്നിവിടങ്ങളിലെ അധ്യാപകനുമായിരുന്നു.

ഭാര്യ: ശരീഫ. മക്കള്‍: ഹാഫിദ സുആദ, ആയിശ, മുഹമ്മദ്, ജലാല്‍, കുബ്‌റ, സുഹറ. പിതാവ്: മട്ടന്നൂര്‍ പൊറോറയിലെ ഇസ്മാഈല്‍. മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ്‌സ സാലിഹ് (ഇരുവരും ദുബൈ), സുഹറ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!