

ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ ഇന്റര്‍ നാഷനല്‍ ബുക്ക് ഫെയറില്‍ ഐ പി ബിയും പ്രവാസി രിസാലയും പങ്കാളി കളാകുന്നു കഴിഞ്ഞ നാലു പതിറ്റാണ്ടായി അറിവിന്റെയും വായനയുടെയും കവാടങ്ങള്‍ ലോകത്തിനു മുമ്പില്‍ തുറന്നു വെച്ചിരിക്കുകയാണ് യു എ ഇയുടെ സാംസ്‌കാരിക നാഗരികയായ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

എണ്‍പതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബുക്ക് ഫെയറില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്ന പ്രമുഖ പ്രസാധകരില്‍ ഐ പി ബിയും കാലങ്ങളായി മുന്‍ നിരയില്‍ ഉണ്ട്. ഹാള്‍ നമ്പര്‍ 7-ഇസെഡ് ഡി 5ല്‍ വിപുലമായ സൗകര്യമാണ് ഒരിക്കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളോടൊപ്പം ഐ പി ബിയുടെ പുതിയ ഇനം ബുക്കുകളും ലഭ്യമാണ്.

ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ അനുരാഗത്തിന്റെ ആനന്ദം, മജീദ് അറിയല്ലൂരിന്റെ സംഘടനാ നേതൃത്വം എന്നിവക്ക് പുറമെ കെ കെ എന്‍ കുറുപ്പിന്റെ സഞ്ചാര സംസ്‌കൃതി, റഹീം കടവത്തിന്റെ അലാവത്തുല്‍ ഹുസ്ന്‍, ഡോ. പി സക്കീര്‍ ഹുസൈന്റെ ആനന്ദ വികടന്‍, ആരിഫ ബീവിയുടെ കണ്‍ കെട്ട് കല്ല്യാണം എന്നിവ ബുക്ക് ഫെയറില്‍ പ്രകാശിത മാകും. 50 ശതമാനം വരെ ഓഫറുകളും നല്‍കുന്നു.

