വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മരിച്ചു

Web Desk
0 Min Read

മലപ്പുറം: എടവണ്ണ കൊളപ്പാടിനടുത്ത് ഏലക്കല്ല് മലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. രണ്ട് യുവാക്കള്‍ കാല്‍ വഴുതി മലയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റഹ്‌മാന്‍ (19) ആണ് മരിച്ചത്. പോലിസും ഫയര്‍ഫോഴ്സും സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി അക്ഷയ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!