അവള്‍

Web Desk
0 Min Read

എത്ര കണ്‍പോളകള്‍ ഉണര്‍ന്നിരുന്നിട്ടാവാം
പകലിന്റെയറ്റത്തായ് ഒരു
സന്ധ്യ മിഴി കൂമ്പിയടയുന്നത്.

city exchange

മഴനൂലുകള്‍ കുത്തിനിറച്ച മേഘ-
വണ്ടിയില്‍ യാത്ര തുടര്‍ന്നപ്പോളാവും
അവള്‍ പെയ്യാതെപോയെരു രാക്കനവായത്

എത്രമിന്നില്‍പ്പിണറുകളാവും
തൊണ്ടക്കുഴിയില്‍ക്കുരുങ്ങി
ഇടിമുഴക്കത്തോടെ കൂണായ്
വിരിഞ്ഞത്

- Advertisement -
Ad image

ഞാത്തിയിട്ട എത്ര മഴ ജീവിതങ്ങളാവും
ഇട്ടുറഞ്ഞുപോയ കൂരയുടെ
ഓട്ടപ്പാത്രങ്ങളായത്

ഇന്നുമുണ്ട് വാക്കുകള്‍ മടക്കിക്കുത്തി
ഉരുള്‍പൊട്ടിയൊഴുകുന്ന
ഓര്‍മ്മകള്‍ കല്ലുമഴപോലെ

പ്രാണന്‍ പകുത്ത വസന്തത്തില്‍
എത്ര വേഗത്തിലായിരുന്നു
മേഘസ്‌ഫോടനങ്ങളോടെ
മലപ്പാച്ചിലുകള്‍ എത്തിയത്

പകല്‍ പെയ്തുനിറച്ച
കൈത്തോടുകളില്‍ കാറിത്തുപ്പിയ
ഇരവോര്‍മ്മകള്‍

പിന്നെയും നീയെന്തിനാവോ
മൃതിനിറഞ്ഞ തുലാക്കോള്‍
കൊതിക്കുന്ന വേഴാമ്പലാവുന്നത്‌.

ഇന്ദുലേഖ
TAGGED:
Share This Article
Leave a Comment
error: Content is protected !!