ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്ന് സി.ബി.ഐ

Web Desk
1 Min Read

തലശേരി: ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചു. ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍. സി.പി.ഐ.എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ്, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താനുള്‍പ്പെടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. ഫസല്‍ വധക്കേസില്‍ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് പ്രത്യേക സി.ബി.ഐ സംഘം തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തലശ്ശേരി സെയ്ദാര്‍പള്ളിക്ക് സമീപം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!