
ആലപ്പുഴ: അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസുകാരന്റെ കണ്ണിന് ഗുരുതര പരുക്ക്. ആലപ്പുഴ പല്ലന സ്വദേശി അനില്‍ കുമാറിന്റെ മകന്‍ അരുണ്‍കുമാറി നാണ് (14) പരിക്കേറ്റത്. അയല്‍വാസിയായ ശാര്‍ങധരനെതിരെയാണ് പരാതി. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരില്‍ അയല്‍വാസി ദേഹമാസകലം മര്‍ദ്ദിച്ചെന്നാണ് പരാതി.

