

തിരുവനന്തപുരം: മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ജി രാഘവ് സംവിധാന രംഗത്തേക്കെത്തുന്ന ‘വാശി’യുടെ ചിത്രീകരണം നവംബര്‍ 17ന് തിരുവനന്തപുരത്ത് ആരംഭിക്കും.

ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ദക്ഷിണേന്ത്യന്‍ നായിക കീര്‍ത്തി സുരേഷാണ് നായിക. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കീര്‍ത്തി സുരേഷ് മലയാളത്തിലെത്തുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നന്ദു, ബൈജു സന്തോഷ്, അനുമോഹന്‍, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദന്‍, കൃഷ്ണന്‍ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോന്‍ എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ജാനിസ് ചാക്കോ സൈമണിന്റെ കഥയ്ക്ക് സംവിധായകന്റേത് തന്നെയാണ് തിരക്കഥ. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു
റോബി വര്‍ഗീസ് രാജാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- മഹേഷ് നാരായണന്‍, കലാസംവിധാനം- മഹേഷ് ശ്രീധര്‍, കോസ്റ്റ്യും ഡിസൈന്‍ -ദിവ്യാ ജോര്‍ജ്, മേക്കപ്പ്- പി വി ശങ്കര്‍
പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്- പ്രതാപന്‍ കല്ലിയൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- കെ രാധാകൃഷ്ണന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- നിഥിന്‍ മോഹന്‍, കോ- പ്രൊഡ്യൂസേര്‍സ്- മേനക സുരേഷ്, രേവതി സുരേഷ്. ഉര്‍വ്വശി തിയേറ്റേഴ്‌സ്- രമ്യാ മൂവീസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ: വാഴൂര്‍ ജോസ്

