
കോഴിക്കോട്: സിങ്കപ്പൂരിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. 4 നാണ് തുടക്കമായത്. ഇത് പരീക്ഷണാര്‍ത്ഥം 26 ന് വരെ ട്രിച്ചി വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.രാത്രി 7.15 നാണ് കോഴിക്കോടു നിന്ന് പുറപ്പെടുക. തിരിച്ച് രാവിലെ 5 മണിക്ക് സിങ്കപ്പൂരില്‍ നിന്നും പുറപ്പെട്ട് രാവിലെ 8.15 ന് കോഴിക്കോട് എത്തും.
ആദ്യ ഘട്ടത്തില്‍ ട്രിച്ചി വഴിയാണ് സര്‍വീസ്.ആളുകള്‍ കൂടുന്നതനുസരിച്ച് ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
കേരളത്തില്‍ നിന്ന് സിങ്കപ്പൂരിലേക്ക് യാത്രചെയ്യുന്നവരില്‍ 50 ശതമാനത്തോളം പേരും മലബാര്‍ മേഖലയില്‍ ഉള്ളവരാണ.് അവര്‍ക്കെല്ലാവര്‍ക്കും ഈ സര്‍വീസ് ഉപകാരപ്രദമാണ്.സിംഗപ്പൂര്‍ വഴി ഒട്ടനവധി ആളുകളാണ് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ,് ജപ്പാന്‍, മലേഷ്യ, തായ്‌ലാന്റ്,ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അവര്‍ക്കും വളരെ പ്രയോജനകരമാണ് ഈ സര്‍വീസ്.


