മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ നിര്യാതയായി

Web Desk
0 Min Read

മലപ്പുറം: മുസ്ലിംലീഗ് നേതാവും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നാലകത്ത് സൂപ്പിയുടെ ഭാര്യ തായ്മഠത്തില്‍ റജീന കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മരിച്ചു.
67 വയസായിരുന്നു. കൊല്ലത്തെ പരേതനായ അഡ്വ. ടി.എച്ച് മൂസയുടെ മകളാണ്. മക്കള്‍: ഫാത്തിമ റസു, ഷാഹുല്‍ ഹമീദ് (കിംസ് അല്‍ ശിഫ ആശുപത്രി), ഐഷ റോഷിന്‍ (ഖത്തര്‍). മരുമക്കള്‍: ദില്‍ഷാദ് കാടേങ്ങല്‍ തിരൂര്‍, സമീഹ നങ്ങീലിക്കണ്ടി നാദാപുരം, ഫഹദ് ഈരാറ്റുപേട്ട ഖത്തര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!