ദുരൂഹതകളുടെ ചുരുളഴിയാത്ത ‘രണ്ട് രഹസ്യങ്ങള്‍’; ടീസര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: നവഗതരായ അര്‍ജ്ജുന്‍ലാല്‍, അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രണ്ട് രഹസ്യങ്ങള്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മനോരമ മ്യൂസിക്കിന്റെ ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.

city exchange

ഒരു അനിമേഷനിലൂടെയാണ് ടീസര്‍ മുന്നോട്ട് പോവുന്നത്. ഒരു കുട്ടി തോണി തുഴയുന്നതും ഒരു സ്ത്രീയെ കണ്ടുമുട്ടുന്നതുമൊക്കെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ചിത്രം ദുരൂഹത നിറഞ്ഞ കഥയായിരിക്കും പറയാന്‍ പോകുന്നത് എന്നതിന്റെ തെളിവാണ് നിഗൂഢത നിറഞ്ഞ ഈ ടീസര്‍. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആന്‍ഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മ്മിക്കുന്നത് വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് രണ്ട് രഹസ്യങ്ങള്‍. ചിത്രത്തിന്റെ സംവിധായകര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

- Advertisement -
Ad image

ജോമോന്‍ തോമസ്, അബ്ദുല്‍ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ പി, നമ്രത പ്രശാന്ത്, സുമേഷ് ആണഠ എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ ആര്‍ ഹരിലാല്‍, ഉല്ലാസ് കെ യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ ടി, സംഘട്ടനം- റണ്‍ രവി, പ്രോജക്ട് ഡിസൈനര്‍- അഭിജിത്ത് കെ പി, സൗണ്ട് ഡിസൈനര്‍- കരുണ്‍ പ്രസാദ്, സ്റ്റില്‍സ്- സച്ചിന്‍ രവി, ജോസഫ്, പി ആര്‍ ഒ- പി ശിവപ്രസാദ്. ചിത്രം ഡിസംബര്‍ മാസത്തോടെ ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

https://youtu.be/–tfd5T9HlI
Share This Article
Leave a Comment
error: Content is protected !!