ഡല്‍ഹി വായു മലിനീകരണം; കര്‍ഷകരെ കുറ്റവാളികളാക്കാന്‍ ശ്രമിച്ചവര്‍ മാപ്പ് പറയണം

Web Desk
1 Min Read

ഗാസിയാബാദ്: ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം കര്‍ഷക സമരമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചവര്‍ മാപ്പ് പറയണമെന്ന് കിസാന്‍ യൂണിയന്‍ നേതാവ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് ആവശ്യപ്പെട്ടു. സുപ്രിം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടികായത്ത് ആവശ്യമുന്നയിച്ചത്.

city exchange

നിലവിലുള്ള മലിനീകരണത്തിന്റെ 10 ശതമാനം മാത്രമാണ് കര്‍ഷകര്‍ കുറ്റിക്കാടുകള്‍ കത്തിക്കുന്നത് മൂലം ഉണ്ടായിട്ടുള്ളതെന്നും അത് 2 മാസം മുമ്പ് മാത്രമാണ് ആരംഭിച്ചതെന്നും കോടതി നിരീക്ഷിച്ചതായി ടികായത്ത് പറയുന്നു. വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബര്‍ മുതല്‍ ഡല്‍ഹിയില്‍ സമരത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍.

മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 531 ആണ്. ഗുരുതരമായ മലിനീകരണ തോത് ആണ് ഇത് സൂചിപ്പിക്കുന്നത്. വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കില്‍ ഇതിലും മോശമാണ് ഡല്‍ഹിയിലെ മലിനീകരണതോത്. 999 ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

- Advertisement -
Ad image

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലും ദീപാവലി ദിനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലക്ക് മറികടന്ന് ആളുകള്‍ പടക്കം പൊട്ടിച്ചിരുന്നു. ബി ജെ പി നേതാക്കള്‍ മുന്‍കൈയെടുത്താണ് ആളുകളെ പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന വിമര്‍ശനവുമായി ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി രംഗത്ത് വന്നിരുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലും മലിനീകരണ തോത് വന്‍തോതില്‍ പരിധി വിട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!