
റിയാദ്:സഊദിയില്‍ കാണാതായെന്ന് കുടുംബം പരാതിപറയുന്ന യുവാവ് രണ്ടു വര്‍ഷം മുമ്പ് മുംബൈയിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. പൊന്നാനി ബിയ്യം, തയ്യിലവളപ്പില്‍ പരേതനായ മുഹമ്മദിന്റെയും ഫാത്തിമയടെയും മകന് അസീസി (37)നെയാണ് കുടുംബം നാലുവര്‍ഷമായി തിരയുന്നത്.നാലുവര്‍ഷത്തിന് മുമ്പ് ഗള്‍ഫിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് സഊദിയിലെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. അസീസിന്റെ ഉമ്മയുടെ മകനെ തേടിയുള്ള ശബ്ദസന്ദേശം സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.2018 സെപ്തംബറില്‍ റിയാദില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്താവളത്തില്‍ ബഹ്റൈന്‍ വഴി മുംബൈയിലേക്കാണ് ഇയാള്‍ പോയതെന്നാണ് പുതിയ വിവരം. വീടുമായി ഇദ്ദേഹം ബന്ധം പുലര്ത്തയിരുന്നില്ല. നോര്‍ക്ക റൂട്സ് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരശേഖരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.

