പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ കുവാഖ് അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ട് രംഗത്തെ വ്യത്യസ്ത ശബ്ദമാണ് നിലച്ചത് എന്ന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് പറഞ്ഞു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
മലയാളികള്‍ ഇന്നും ഗൃഹാതുരതയോടെ പാടുന്ന വരികളില്‍ പലതും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണെന്ന് എന്ന് കള്‍ച്ചറല്‍ സെക്രട്ടറി രതിഷ് മത്രാടാന്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!